രാജ്യത്ത് കൊറോണ ബാധിച്ച് അഞ്ചാമത്തെ മരണം; രോഗബാധിതരുടെ എണ്ണം 200 കടന്നു

രാജ്യത്ത് കൊറോണ ബാധിച്ച് അഞ്ചാമത്തെ മരണം; രോഗബാധിതരുടെ എണ്ണം 200 കടന്നു

കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിൽ ഇറ്റാലിയൻ പൗരനായ 69കാരനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ജയ്പൂർ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ആൻഡ്രി കാർളിയാണ് മരിച്ചത്. ആൻഡ്രി രോഗവിമുക്തി നേടിയിരുന്നതാണെന്നും മരണകാരണം ഹൃദയാഘാതമാണെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തർപ്രദേശിൽ ഇന്ന് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ യുപിയിലെ രോഗബാധിതരുടെ എണ്ണം 23 ആയി. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Share this story