സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശികളെയും സാമ്പിൾ പരിശോധനക്ക് വിധേയമാക്കും

സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശികളെയും സാമ്പിൾ പരിശോധനക്ക് വിധേയമാക്കും

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശികൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി. മുഴുവൻ വിദേശികളുടെയും സാമ്പിൾ പരിശോധനക്ക് നിർദേശം നൽകി മാർഗരേഖ പരിഷ്‌കരിച്ചു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിൾ എടുക്കും. ഇവർ പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ ഐസോലേഷനിൽ കഴിയണം. സംസ്ഥാനത്ത് നിലവിൽ 25 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 31,173 പേർ നിരീക്ഷണത്തിലാണ്. 237 പേരാണ് ആശുപത്രിയിലുള്ളത്.

സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. കൊച്ചുവേളി-മംഗലാപുരം സെൻട്രൽ അന്ത്യോദയ എക്‌സ്പ്രസ് ഇരുവശത്തേക്കും ഈ മാസം അവസാനം വരെ സർവീസ് നടത്തില്ല. തിരുവന്തപുരം-ട്രിച്ചി ഇന്റർ സിറ്റി എക്‌സ്പ്രസും ഇരുവശത്തേക്കും സർവീസുകൾറദ്ദാക്കി. എറണാകുളം-കായംകുളം, കൊല്ലം-കന്യാകുമാരി മെമുവും സർവീസ് നിർത്തി. കൂടാതെ 12 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്‌

Share this story