കൊറോണ സ്ഥിരീകരിച്ച കനിക കപൂറിന്റെ സമ്പർക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു; കനത്ത ജാഗ്രതയിൽ രാഷ്ട്രപതിഭവൻ

കൊറോണ സ്ഥിരീകരിച്ച കനിക കപൂറിന്റെ സമ്പർക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു; കനത്ത ജാഗ്രതയിൽ രാഷ്ട്രപതിഭവൻ

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂർ ഇടപഴകിയവരിൽ ബിജെപി എംപി ദുഷ്യന്ത് സിംഗ് അടക്കം നിരവധി പ്രമുഖരം. കനിക കപൂറിനൊപ്പമുള്ള പാർട്ടിയിൽ ദുഷ്യന്ത് സിംഗിന്റെ അമ്മയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ പങ്കെടുത്തിരുന്നു. ഗായികക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ ദുഷ്യന്തും വസുന്ധരയും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു

ദുഷ്യന്ത് സിംഗുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ദുഷ്യന്ത് സിംഗിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. രാംനാഥ് കോവിന്ദിനൊപ്പം മറ്റ് എംപിമാരുടെ കൂടെ രാഷ്ട്രപതിഭവനിൽ സത്കാരത്തിൽ എംപി പങ്കെടുത്തിരുന്നു. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതുപരിപാടികളെല്ലാം റദ്ദാക്കി. സാമൂഹിക സമ്പർക്കം ഒഴിവാക്കാൻ നിർബന്ധിതനായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Share this story