അസമിലെ നാല് വയസ്സുകാരിക്ക് കൊറോണയില്ല; രണ്ടാംഘട്ട പരിശോധന നെഗറ്റീവ്

അസമിലെ നാല് വയസ്സുകാരിക്ക് കൊറോണയില്ല; രണ്ടാംഘട്ട പരിശോധന നെഗറ്റീവ്

അസമിൽ കൊവിഡ് 19 രോഗബാധ സംശയിച്ച നാല് വയസ്സുകാരിയുടെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്. ശനിയാഴ്ച അമ്മക്കും സഹോദരിക്കുമൊപ്പം ട്രെയിൻ മാർഗം അസമിലെത്തിയ കുട്ടിയെ ജോർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയിരുന്നു

ഒന്നാംഘട്ട പരിശോധനയിൽ കുട്ടിയുടെത് പോസിറ്റീവ് ആയിരുന്നു. കുട്ടിക്ക് പനിയുമുണ്ടായിരുന്നു. തുടർന്നാണ് സാമ്പിൾ രണ്ടാം ഘട്ട പരിശോധനക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സെന്ററിലേക്ക് അയച്ചു കൊടുത്തത്. എന്നാൽ രണ്ടാംഘട്ട പരിശോധനയിൽ നെഗറ്റീവാണെന്ന് വ്യക്തമാക്കുകയായിരുന്നു

കുട്ടിക്ക് രോഗബാധയില്ലെന്ന് അസം ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. കുട്ടിയെയും അമ്മയെയും സഹോദരിയെയും നേരത്തെ ക്വാറന്റൈൻ ചെയ്തിരുന്നു.

Share this story