ലോക് ഡൗൺ നിർദേശം കർശനമായി നടപ്പാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ലോക് ഡൗൺ നിർദേശം കർശനമായി നടപ്പാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർദേശിച്ച ലോക് ഡൗൺ സംസ്ഥാന സർക്കാരുകൾ എത്രയും വേഗം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകൾ അടച്ചിടാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. കേരളത്തിലെ ഏഴ് ജില്ലകളും ഇതിൽ ഉൾപ്പെടും. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ അടച്ചിടാനായിരുന്നു നിർദേശം.

കാസർകോട് ജില്ല മാത്രമാണ് സർക്കാർ ഇതുവരെ ലോക് ഡൗൺ ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അടിയന്തര കാബിനറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്.

Share this story