എട്ട് മാസത്തെ തടങ്കലിന് ശേഷം ഒമർ അബ്ദുള്ളക്ക് മോചനം

എട്ട് മാസത്തെ തടങ്കലിന് ശേഷം ഒമർ അബ്ദുള്ളക്ക് മോചനം

എട്ട് മാസത്തെ തടങ്കലിന് ശേഷം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ മോചിപ്പിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയടക്കം മുൻ മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും തടങ്കലിലാക്കിയത്.

പൊതുസരുക്ഷാ നിയമപ്രകാരം ഒമറിനെ തടവിൽ വെച്ച ഉത്തരവ് കാശ്മീർ ഭരണകൂടം പിൻവലിച്ചു. ഒമറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതിയിൽ ഒമറിന്റെ മോചനം ആവശ്യപ്പെട്ട് സഹോദരി ഹർജി ഫയൽ ചെയ്തിരുന്നു. സുപ്രീം കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു

ഒമറിനെ മോചിപ്പിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ കോടതി ഇടപെടുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെയാണ് മോചനം സാധ്യമായത്. അതേസമയം മറ്റൊരു മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും തടവിൽ തുടരുകയാണ്.

Share this story