സാമൂഹിക അകലം: മാതൃകയായി കൊറോണ കാലത്തെ കേന്ദ്രമന്ത്രിസഭാ യോഗം

സാമൂഹിക അകലം: മാതൃകയായി കൊറോണ കാലത്തെ കേന്ദ്രമന്ത്രിസഭാ യോഗം

കേന്ദ്രമന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ലോക് കല്യാൺ മാർഗിൽ ചേർന്നു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശത്തിന് മാതൃകയായിട്ടായിരുന്നു മന്ത്രിമാർ യോഗത്തിൽ ഇരുന്നത്.

കസേരകൾ നിശ്ചിത അകലത്തിൽ ഇട്ടാണ് മന്ത്രിമാർ യോഗത്തിനിരുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്നലെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു

Share this story