അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് ഏപ്രിൽ 14 വരെ നീട്ടി. നേരത്തെ മാർച്ച് 31 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. രോഗപ്രതിരോധ ജാഗ്രത നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്കും ഏപ്രിൽ 14 വരെ നീട്ടിയത്.

 

അതേസമയം, ആഭ്യന്തര വിമാന സർവീസുകൾക്ക് മാർച്ച് 31 വരെ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയിട്ടില്ല. ചരക്ക് വിമാനങ്ങൾക്കും സിവിൽ വ്യോമയാന ഡയറക്ടർ അനുമതി നൽകുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല.

 

വിമാന സർവീസുകൾക്ക് പുറമെ ട്രെയിൻ സർവീസുകളും മെട്രോ സർവീസുകളും അന്തർസംസ്ഥാന ബസ് സർവീസുകളും ഇന്ത്യയിൽ നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ട്രെയിൻ-ബസ് സർവീസുകൾ നിർത്തിവച്ചിരുന്നു. ഇവയുടെ വിലക്ക് ഏപ്രിൽ 14വരെ നീട്ടുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊറോണ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതുവരെ 13 പേർ ഇന്ത്യയിൽ കൊറോണ ബാധിതരായി മരണമടഞ്ഞിട്ടുണ്ട്.

Share this story