കൊറോണ; ഇന്ത്യക്കാര്‍ ബാങ്കുകളലില്‍ നിന്ന് പിന്‍വലിച്ചത് 53000 കോടി രൂപ

കൊറോണ; ഇന്ത്യക്കാര്‍ ബാങ്കുകളലില്‍ നിന്ന് പിന്‍വലിച്ചത് 53000 കോടി രൂപ

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ബാങ്കുകളലില്‍ നിന്ന് പിന്‍വലിച്ചത് 53000 കോടി രൂപ.

മാര്‍ച്ച് 13 വരെയുള്ള ബാങ്ക് നിക്ഷേപം പിന്‍വലിക്കല്‍ 16 മാസത്തെ ഉയര്‍ന്ന നിരക്കിലാണെന്ന് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

മാര്‍ച്ച് 13 ന് അവസാനിച്ച ദ്വൈവാരത്തിലാണ് ഇന്ത്യക്കാര്‍ ബാങ്കുകളില്‍ നിന്ന് 53000 കോടി രൂപ പിന്‍വലിച്ചിരിക്കുന്നത്.

സാധാരണ ഉത്സവകാലത്തും തെരഞ്ഞെടുപ്പ് സമയത്തുമൊക്കെയാണ് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കലുണ്ടാകാറുള്ളത്. മാര്‍ച്ച് 13 ലെ കാണാക്കനുസരിച്ചു ഇന്ത്യക്കാരുടെ കയ്യിലുള്ള മൊത്തം കറന്‍സി 23 ലക്ഷം കോടി രൂപയാണ്. വന്‍തോതിലുള്ള നിക്ഷേപം പിന്‍വലിക്കല്‍ സാമ്പത്തികമായി അപകടമാണ് എന്നാണ് വിലയിരുതല്‍. വിപണികളില്‍ ചാഞ്ചാട്ടം നിലനില്‍ക്കുമ്പോള്‍ ഇത് തിരിച്ചടിയാകാം എന്നാണ് വിദഗ്ധ അഭിപ്രായം.

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ചെലവ് ബുദ്ധിപൂര്‍വവും വിവേചനപരവും ആകുന്നതിനാല്‍ മുന്നോട്ടുള്ള സമയത്ത് ഇത് വലിയ ആപത്തുണ്ടാക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു . കേന്ദ്ര ബാങ്കിന്റെ പണലഭ്യത ഉറപ്പ് വരുത്തുന്ന നയം കൂടിയാകുമ്പോള്‍ ആശങ്കക്ക് വകയില്ലെന്നാണ് വിലയിരുത്തല്‍.

Share this story