അതിർത്തി അടച്ച സംഭവം: കർണാടകയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം; ഉടൻ നടപടി സ്വീകരിക്കണം

അതിർത്തി അടച്ച സംഭവം: കർണാടകയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം; ഉടൻ നടപടി സ്വീകരിക്കണം

കേരളത്തിലേക്കുള്ള അതിർത്തികൾ മണ്ണിട്ട് മൂടി അടച്ച സംഭവത്തിൽ കർണാടക സർക്കാരിനെ വിമർശിച്ച് കേന്ദ്രം. ഒരു കാരണവശാലും അതിർത്തി അടക്കരുതെന്നും വിഷയത്തിൽ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കർണാടകയോട് കേന്ദ്രം ആവശ്യപ്പെട്ടു.

ചർച്ച നടത്തണമെങ്കിൽ ആകാം. പക്ഷേ ചികിത്സക്കും ചരക്കുവാഹനങ്ങളുടെ സുഗമമായ പോക്കിനും തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു. സംസ്ഥാനങ്ങൾ അതിർത്തി അടക്കാൻ പാടില്ല. ചരക്കുനീക്കം തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്ന് കർണാടക പിൻമാറണമെന്നും നിർദേശിച്ചിട്ടുണ്ട്

പ്രശ്‌നപരിഹാരത്തിനായി കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ കേന്ദ്രം ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്നലെ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Share this story