നിസാമുദ്ദീനിലുണ്ടായിരുന്നത് 15 മലയാളികൾ; 281 വിദേശികളെയടക്കം ആശുപത്രികളിലേക്ക് മാറ്റി

നിസാമുദ്ദീനിലുണ്ടായിരുന്നത് 15 മലയാളികൾ; 281 വിദേശികളെയടക്കം ആശുപത്രികളിലേക്ക് മാറ്റി

ഡൽഹി നിസാമുദ്ദീൻ തബ് ലീഗ് പള്ളിയിൽ നടന്ന മതചടങ്ങിൽ പങ്കെടുത്തത് 15 മലയാളികൾ. ഇവരുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ

മത സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 15ന് ശേഷം തബ് ലീഗിന്റെ ബംഗ്ലാവലി മസ്ജിദിൽ 1800ലധികം പേരാണുണ്ടായിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇവിടെ കുടുങ്ങിപ്പോയ 1300ലധികം പേരെ അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്

മസ്ജിദിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് ഡൽഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മലയാളികളടക്കം 1830 പേരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിലവിൽ വന്നതിന്റെ അടുത്ത ദിവസം തന്നെ മസ്ജിദിൽ നിന്ന് ആളെ ഒഴിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി തബ് ലീഗ് ജമാഅത്ത് ഭാരവാഹികൾ പറയുന്നു

281 വിദേശകളടക്കമുള്ളവരെയാണ് ഇന്ന് മസ്ജിദിൽ നിന്ന് ഒഴിപ്പിച്ചത്. തമിഴ്‌നാട്ടിൽ നിന്നും 510 പേരും ഉത്തർപ്രദേശിൽ നിന്ന് 156 പേരും മഹാരാഷ്ട്രയിൽ നിന്ന് 109 പേരും സംഘത്തിലുണ്ടായിരുന്നു.

Share this story