ഡോക്ടർക്ക് കൊവിഡ് ബാധ; ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടു

ഡോക്ടർക്ക് കൊവിഡ് ബാധ; ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടു

ഡോക്ടർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ അടച്ചിട്ടു. ഒപി, ലാബ് തുടങ്ങിയവ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഡോക്ടറുമായി സമ്പർക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ഡോക്ടറുമായി അടുത്ത ബന്ധം പുലർത്തിയവരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. അടുത്തിടെ ഡോക്ടറുടെ ബന്ധു യുകെയിൽ നിന്ന് എത്തിയിരുന്നു. ഇവരിൽ നിന്നാണ് രോഗം പടർന്നതെന്ന് കരുതുന്നു.

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഡൽഹിയിൽ കടുത്ത ആശങ്കക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചിടേണ്ടി വന്നതും.

Share this story