തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 19 പേർ കൊവിഡ് ബാധിച്ച് മരിച്ചു; രാജ്യത്ത് മരണസംഖ്യ 50 ആയി

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 19 പേർ കൊവിഡ് ബാധിച്ച് മരിച്ചു; രാജ്യത്ത് മരണസംഖ്യ 50 ആയി

കൊവിഡ് 19 ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 50 പേർ. 1764 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 151 പേർക്ക് രോഗം ഭേദമായി. മരിച്ച 50 പേരിൽ 19 പേരും നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 378 പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലും ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വഡോദര സ്വദേശിയായ 52കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story