പത്മശ്രീ ജേതാവ് നിർമൽ സിംഗ് കൊറോണ ബാധിച്ച് അന്തരിച്ചു

പത്മശ്രീ ജേതാവ് നിർമൽ സിംഗ് കൊറോണ ബാധിച്ച് അന്തരിച്ചു

പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ കൊറോണ ബാധയെ തുടർന്ന് മരിച്ചു. അമൃത്സറിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സുവർണക്ഷേത്രത്തിലെ ഹുസൂരി രാഗി ആയിരുന്നു. ബുധനാഴ്ചയാണ് നിർമൽ സിംഗിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ശ്വാസകോശ സംബന്ധമായ അസുഖമാണ് നിർമൽ സിംഗിന്റെ നില വഷളാക്കിയത്. അടുത്താണ് അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് മാർച്ച് 30ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കൊറോണ വൈറസ് ബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നിർമൽ സിംഗ് ഡൽഹി, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ മതപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ പഞ്ചാബിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

Share this story