ലോക്ഡൗണ്‍ ലംഘിച്ച നടിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

ലോക്ഡൗണ്‍ ലംഘിച്ച നടിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

ബംഗ്ലൂരു: ലോക്ഡൗണിനിടെ നടന്ന കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്ത് ലോകേഷ് വസന്തിനും ഗുരുതര പരിക്ക്.

കന്നഡയിലെ ജനപ്രിയ നടി ഷര്‍മീലയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം വസന്ത്നഗറില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ചാണ് അപകടം.

ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 കാരിയായ നടിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. വസന്തിന്റെ കൈയില്‍ ഒടിവുണ്ട്.സ്വകാര്യ ആശുപത്രികളായ എംഎല്‍സിയില്‍ നിന്ന് അപകടത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് ഹൈ ഗ്രൗണ്ടസ് ട്രാഫിക് പോലീസ് സ്വമേധയാ കേസ് എടുത്തു. ലോക്ഡൗണ്‍ ലംഘിച്ചതിനാണ് കേസ്.

അതേസമയം ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ ഓര്‍ഡറുകള്‍ ലംഘിച്ച് സന്തോഷയാത്രയ്ക്ക് ഇറങ്ങിയതായി കണ്ടെത്തിയാല്‍, അവര്‍ക്കെതിരെ എന്‍ഡിഎംഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Share this story