കൊവിഡിനെ കുറിച്ച് വ്യാജവാർത്ത; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസ്

കൊവിഡിനെ കുറിച്ച് വ്യാജവാർത്ത; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസ്

കൊവിഡ് 19നെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ കേസെടുത്തു. ത്രിപുര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഗോപാൽ സി എച്ച് റോയ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

മണിപ്പൂരിൽ 19 ഉം കാരിംഗഞ്ചിൽ 16ഉം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് മാധ്യമങ്ങളോട് വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് കേസ്. ഏപ്രിൽ രണ്ടിന് മണിപ്പൂരിൽ 19 കേസുകളും അസ്സമിലെ കാരിംഗഞ്ചിൽ പതിനാറ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു ബിപ്ലബ് മാധ്യമങ്ങളോട് പറഞ്ഞത്

എന്നാൽ കേന്ദ്രസർക്കാരിന്റെ വിവരങ്ങളനുസരിച്ച് ഏപ്രിൽ 2ന് മണിപ്പൂരിൽ രണ്ട് കേസുകളും കാരിംഗഞ്ചിൽ ഒരു കേസും മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പരാതിക്കൊപ്പം ബിപ്ലബ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും റോയ് നൽകിയിട്ടുണ്ട്.

Share this story