9 മണിക്ക് 9 മിനിറ്റ്; ദീപം കത്തിക്കാൻ ഓർമിപ്പിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

9 മണിക്ക് 9 മിനിറ്റ്; ദീപം കത്തിക്കാൻ ഓർമിപ്പിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ ഇന്ന്. രാത്രി 9 മണിക്ക് വീടുകളിലെ ലൈറ്റുകൾ ഓഫ് ചെയ്ത ശേഷം ചെറു ദീപങ്ങളോ മൊബൈൽ ഫ്‌ളാഷ് ലൈറ്റുകളോ, ചെരാതുകളോ തെളിയിക്കണമെന്നാണ് നരേന്ദ്രമോദിയുടെ ആഹ്വാനം.

ഇന്ന് രാത്രി 9 മണിക്ക് ഒമ്പത് മിനിറ്റ് നേരം ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിയിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓർമിപ്പിച്ചു. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ഇക്കാര്യം ഒന്നുകൂടി ഓർമിപ്പിച്ചത്. മറ്റ് കേന്ദ്രമന്ത്രിമാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദീപം തെളിയിച്ച് ആരും വീടിന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജനതാ കർഫ്യു ദിവസം പാത്രങ്ങൾ കൊട്ടി ജനങ്ങൾ തെരുവിലിറങ്ങിയതിന്റെ അപകടം മുന്നിൽ കണ്ടാണ് ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നത്.

Share this story