കൊറോണയെ തകർക്കാൻ ആകാശത്തേക്ക് വെടി വെച്ച ബിജെപി മഹിളാ അധ്യക്ഷക്കെതിരെ കേസ്

കൊറോണയെ തകർക്കാൻ ആകാശത്തേക്ക് വെടി വെച്ച ബിജെപി മഹിളാ അധ്യക്ഷക്കെതിരെ കേസ്

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിക്കുന്നതിനോടൊപ്പം ആകാശത്തേക്ക് വെടി വെച്ച ബിജെപി ഉത്തർപ്രദേശ് മഹിളാ അധ്യക്ഷ മഞ്ജു തിവാരിക്കെതിരെ കേസ്. കോട് വാലി നഗർ പോലീസ് സൂപ്രണ്ട് രഞ്ജൻ വർമയുടെ നിർദേശ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

വെടി വെക്കുന്ന വീഡിയോ മഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ബിജെപി അധ്യക്ഷയുടെ വെടിവെപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വെടി വെക്കുന്നത് ഉത്തർ പ്രദേശിൽ നിയമപരമായി നിരോധിച്ചതാണ്

ഭർത്താവ് ഓം പ്രകാശിന്റെ തോക്ക് എടുത്താണ് മഞ്ജു തിവാരി വെടി വെക്കുന്നത്. ഓം പ്രകാശാണ് മഞ്ജുവിന്റെ വെടിവെപ്പ് ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പോസ്റ്ര് ചെയ്തത്. കൊറോണ വൈറസിനെ വെടിവെച്ച് തുരത്തുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Share this story