ലോക്ക് ഡൗൺ കാലത്ത് ഫീസ് ആവശ്യപ്പെട്ട സ്‌കൂളുകൾക്കെതിരെ നടപടിയുമായി പഞ്ചാബ് സർക്കാർ

ലോക്ക് ഡൗൺ കാലത്ത് ഫീസ് ആവശ്യപ്പെട്ട സ്‌കൂളുകൾക്കെതിരെ നടപടിയുമായി പഞ്ചാബ് സർക്കാർ

ലോക്ക് ഡൗൺ കാലത്ത് ഫീസ് അടക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട സ്‌കൂളുകൾക്കെതിരെ നടപടിയുമായി പഞ്ചാബ് സർക്കാർ. 15 സ്വകാര്യ സ്‌കൂളുകൾക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ്ല അറിയിച്ചു. ആകെ 38 സ്‌കൂളുകൾക്കെതിരെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

നോട്ടീസിന് മറുപടി നൽകാൻ 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചില്ലെങ്കിൽ സ്‌കൂളുകളുടെ എൻ ഒ സി റദ്ദാക്കുമെന്ന് ഇന്ദർ സിംഗ്ല മുന്നറിയിപ്പ് നൽകി. ലോക്ക് ഡൗൺ കാലം കഴിയുന്നതുവരെ വിദ്യാർഥികളിൽ നിന്ന് അടുത്ത അധ്യയന വർഷത്തേക്കുള്ള ഗതാഗത ഫീസും പുസ്തക തുകയും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി

Share this story