ഇന്ത്യയിൽ സമൂഹവ്യാപന ഭീതി പങ്കുവെച്ച് ഐസിഎംആർ; അതീവ ജാഗ്രതയിൽ രാജ്യം

ഇന്ത്യയിൽ സമൂഹവ്യാപന ഭീതി പങ്കുവെച്ച് ഐസിഎംആർ; അതീവ ജാഗ്രതയിൽ രാജ്യം

രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനം സംശയിക്കുന്ന പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഫോർ റിസർച്ച്. ഫെബ്രുവരി 15നും ഏപ്രിൽ രണ്ടിനുമിടയിൽ 5911 സാമ്പിളുകളാണ് ഐസിഎംആർ ടെസ്റ്റ് ചെയ്തത്. ഇതിൽ 104 എണ്ണം പോസീറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങൡലെ 52 ജില്ലകളിലായാണ് 104 പോസീറ്റീവ് കേസുകൾ വ്യാപിച്ച് കിടക്കുന്നത്.

രണ്ടാംഘട്ട പഠനത്തിലാണ് സാമൂഹവ്യാപനം സംശയിക്കുന്ന പോസീറ്റീവ് കേസുകൾ കണ്ടെത്തിയത്. തീവ്രമായ ലക്ഷണങ്ങൾ കാണിക്കുന്നവരെയാണ് ടെസ്റ്റിന് ഐസിഎംആർ വിധേയമാക്കിയത്. മാർച്ച് 14ന് മുമ്പ് ആർക്കും ഇത്തരത്തിൽ പോസീറ്റീവ് സ്ഥിരീകരിച്ചിരുന്നില്ല. മാർച്ച് 15നും 21നും ഇടയിൽ 106 പേരെ പരിശോധിച്ചു. രണ്ട് പോസീറ്റീവ് കേസുകൾ കണ്ടെത്തി.

പിന്നീടുണ്ടായ ഓരോ ഘട്ടത്തിൽ വലിയ വർധനവാണുണ്ടായത്. 22നും 28നുമിടയിൽ 2877 പേരെ പരിശോധിച്ചു. 48 പേരിൽ രോഗം സ്ഥീരീകരിച്ചു. 29നും ഏപ്രിൽ 2നും ഇടയിൽ 54 എണ്ണം പോസീറ്റീവായി.

ഇതിൽ 40 ശതമാനം കേസുകൾക്കും വിദേശയാത്ര ചരിത്രമോ സമ്പർക്കമോയില്ല. ഇതിൽ 21 കേസുകൾ മഹാരാഷ്ട്രയിലാണ്. 13 കേസുകൾ ഗുജറാത്തിലും തമിഴ്‌നാട്ടിൽ 5 കേസുകളും കേരളത്തിൽ ഒരു കേസുമാണുള്ളത്.

Share this story