ബീഹാറിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ചു കൊന്നു

ബീഹാറിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ചു കൊന്നു

ബീഹാറിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ചു കൊന്നു. ഖാഗരിയയിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം സിപിഐഎം ബീഹാർ സംസ്ഥാന കമ്മിറ്റി അംഗം ജഗ്ദീഷ് ചന്ദ്ര വസുവിനെതിരെ വെടിയുതിർക്കുകയായിരുന്നു

ഖഗാരിയെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യാ കിസാൻ സഭാ ജില്ലാ സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട ജഗ്ദീഷ് ചന്ദ്ര. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഖഗാരിയ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായിരുന്നു

കഴിഞ്ഞ രണ്ട് മാസത്തിനിടെ ബീഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഐഎം നേതാവാണ് ജഗ്ദീഷ്. ഫെബ്രുവരി 18ന് പാർട്ടി ബെഗുസരായി ജില്ലാ കമ്മിറ്റി അംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു.

Share this story