മദ്യശാലകൾ ഇന്ന് മുതൽ തുറക്കുമെന്ന് അസമും മേഘാലയയും

Share with your friends

രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടെ മദ്യശാലകൾ ഇന്ന് മുതൽ തുറക്കുമെന്ന് അസം, മേഘാലയ സംസ്ഥാനങ്ങൾ അറിയിച്ചു. മൊത്തക്കച്ചവടക പൊതുവിതരണ ശാലകൾ, ബോട്‌ലിംഗ് പ്ലാന്റുകൾ, ഡിസ്റ്റലറികൾ, മദ്യനിർമാണ കേന്ദ്രങ്ങൾ എന്നിവ അസമിൽ തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും ഏഴ് മണിക്കൂറായിരിക്കും തുറന്നു പ്രവർത്തിക്കുക

മേഘാലയയിൽ മദ്യവിൽപ്പന കേന്ദ്രങ്ങളും നിർമാണ കേന്ദ്രങ്ങളും രാവിലെ 9 മണി മുതൽ വൈകുന്നേരം നാല് മണിവരെ പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും നിലനിർത്തിക്കൊണ്ടായിരിക്കും പ്രവർത്തനം.

ഏറ്റവും കുറഞ്ഞ ജീവനക്കാരെ വെച്ചായിരിക്കും കടകൾ പ്രവർത്തിക്കുക. ബിജെപി അടക്കമുള്ള പാർട്ടികൾ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കണമെന്ന് സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!