രജനികാന്തിന്റെ വീടിന് മുന്നില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രതിഷേധം

രജനികാന്തിന്റെ വീടിന് മുന്നില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രതിഷേധം

സഹായധനം ആവശ്യപ്പെട്ട് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രജനികാന്തിന്റെ വീടിന് മുന്നില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതിഷേധം. നേരത്തെ സിനിമയിലെ ദിവസവേതനക്കാര്‍ക്കായി താരം 50 ലക്ഷം രൂപ സഹായധനം നല്‍കിയിരുന്നു.

നേരത്തെ ചെന്നൈയിലെ പുലിയാന്തോപ്പ് ഏരിയയിലെ ട്രാന്‍ജെന്‍ഡേര്‍സ് സഹായധനം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിക്ഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു പേരടങ്ങുന്ന സംഘമാണ് താരത്തിന്റെ വീടിന് മുന്നിലെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് താരത്തിന്റെ ഭാര്യ ലത 5000 രൂപ നല്‍കി പ്രതിഷേധക്കാരെ മടക്കി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗേറ്റ് സെക്യൂരിറ്റിയുടെ കൈയ്യിലാണ് താരത്തിന്റെ ഭാര്യ 5000 രൂപ കൊടുത്തയച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this story