ബാങ്കിംഗ് മേഖലക്ക് 50,000 കോടി; റിവേഴ്‌സ് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു: സാമ്പത്തിക ഉത്തേജക പ്രഖ്യാപനങ്ങളുമായി ആർ ബി ഐ

ബാങ്കിംഗ് മേഖലക്ക് 50,000 കോടി; റിവേഴ്‌സ് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു: സാമ്പത്തിക ഉത്തേജക പ്രഖ്യാപനങ്ങളുമായി ആർ ബി ഐ

കൊവിഡ് സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയിലെ സ്ഥിതി ഗുരുതരമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ്. എങ്കിലും 1.9 ശതമാനം വളർച്ചാനിരക്ക് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായി ചെയ്യേണ്ട അടിസ്ഥാന നടപടികളും ആർ ബി ഐ ഗവർണർ പങ്കുവെച്ചു. പണ ലഭ്യത ഉറപ്പാക്കുക, വായ്പാ ലഭ്യത ഉറപ്പാക്കു, സാമ്പത്തിക സമ്മർദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായി സാമ്പത്തിക മേഖലക്ക് ഊർജം പകരാനുള്ള നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു

ചെറുകിട ഇടത്തരം മേഖലക്ക് 50000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ടും അനുവദിക്കും

മാർച്ച് 27ന് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തുടർച്ചയായാണ് രണ്ടാം സാമ്പത്തിക പാക്കേജ് എന്ന നിലയിൽ റിസർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങൾ വരുന്നത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വഴി താഴേ തട്ടിലേക്ക് പണമെത്തിക്കാനുള്ള നടപടികളാണ് റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.

കാർഷിക, ഗ്രാമീണ മേഖലകളിലും ഭവന നിർമാണ മേഖലകളിലും പണം വിനിയോഗിക്കപ്പെടാനാകുന്ന വിധത്തിലാണ് പ്രഖ്യാപനം. സംസ്ഥാന സർക്കാറുകൾക്കും കൂടുതൽ പണമെത്തിക്കാനുള്ള നടപടി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ആശ്വാസകരമാകും.

Share this story