അതിഥി തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്തിക്കാൻ കേന്ദ്രാനുമതി; സംസ്ഥാന അതിർത്തി കടത്തിവിടില്ല

അതിഥി തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്തിക്കാൻ കേന്ദ്രാനുമതി; സംസ്ഥാന അതിർത്തി കടത്തിവിടില്ല

ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ അവരവരുടെ തൊഴിലിടങ്ങളിൽ എത്തിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. സംസ്ഥാനങ്ങൾക്ക് അകത്ത് യാത്ര ചെയ്യാനാണ് അനുവാദം. സംസ്ഥാന അതിർത്തി കടക്കാൻ ഇവരെ അനുവദിക്കില്ല

വ്യാവസായിക നിർമാണ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെയും കാര്യത്തിലാണ് കേന്ദര്‌സർക്കാരിന്റെ ഇളവ്. രോഗലക്ഷണങ്ങളില്ലാത്ത അതിഥി തൊഴിലാളി സംഘത്തിന് സംസ്ഥാനത്തിന് അകത്തെ ഒരു തൊഴിൽ സ്ഥലത്തേക്ക് പോകണമെങ്കിൽ സാമൂഹിക അകലം പാലിച്ച് ബസുകളിൽ കൊണ്ടുപോകാനാണ് നിർദേശം

ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ അതാത് സ്ഥലത്തെ അധികൃതർക്ക് മുന്നിൽ രജിസ്റ്റർ ചെയ്യണം. ഇവർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ കണ്ടെത്തുന്നതിനായാണ് നിർദേശം. നിലവിൽ തൊഴിലാളികൾ എവിടെയാണോ അവിടെ തന്നെ തുടരുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണം

Share this story