യുപിയിൽ ശുചീകരണ തൊഴിലാളിയെ അക്രമികൾ അണുനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി

യുപിയിൽ ശുചീകരണ തൊഴിലാളിയെ അക്രമികൾ അണുനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ശുചീകരണ തൊഴിലാളിയെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. രാംപൂരിലാണ് സംഭവം. മോത്തിപുര ഗ്രാമത്തിലുള്ള കുൻവർ പാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അണുനാശിനി കുടിപ്പിച്ചാണ് അക്രമിസംഘം യുവാവിനെ കൊലപ്പെടുത്തിയത്.

ഏപ്രിൽ 14ന് പ്രദേശത്ത് അണുനശീകരമം നടത്തുന്നതിനിടെ ഇന്ദ്രപാൽ എന്ന യുവാവിന്റെ കാലിൽ അബദ്ധത്തിൽ അണുനാശിനി വീണു. ഇതിൽ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും ചേർന്ന് അണുനാശിനി പൈപ്പ് കുൻവറിന്റെ വായിൽ കുത്തിയിറക്കി സ്േ്രപ ചെയ്യുകയായിരുന്നു

വയ്യാതായ കുൻവറിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ടിഎംയു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Share this story