തമിഴ്‌നാട്ടിൽ കാശി തീർഥാടനം കഴിഞ്ഞെത്തിയ രണ്ട് പേർക്ക് കൊവിഡ്; 127 പേരെ നിരീക്ഷണത്തിലാക്കി

തമിഴ്‌നാട്ടിൽ കാശി തീർഥാടനം കഴിഞ്ഞെത്തിയ രണ്ട് പേർക്ക് കൊവിഡ്; 127 പേരെ നിരീക്ഷണത്തിലാക്കി

തമിഴ്‌നാട്ടിൽ കാശി തീർഥാടനം കഴിഞ്ഞെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവള്ളൂർ സ്വദേശികളായ രണ്ട് സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 വയസ്സുള്ളവരാണ് ഇരുവരും

127 പേരടങ്ങുന്ന സംഘമാണ് വാരണാസിയിൽ നിന്ന് വെള്ളിയാഴ്ചയോടെ തിരുവള്ളൂരിലെത്തിയത്. മാർച്ച് 15 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച 24 വരെ ഇവർ അലഹബാദ്, കാശി, ഗയ എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഇവരുടെ സഞ്ചാര പാത ട്രേസ് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തീർഥാടക സംഘത്തിലെ മുഴുവനാളുകളെയും നിരീക്ഷണത്തിലാക്കി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18601 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 590 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 3252 പേർക്ക് രോഗം ഭേദമായി

മഹാരാഷ്ട്രയിൽ 4666 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 2081 പേർക്കും ഗുജറാത്തിൽ 1851 പേർക്കും മധ്യപ്രദേശിൽ 1485 പേർക്കും രാജസ്ഥാനിൽ 1576 പേർക്കും തമിഴ്‌നാട്ടിൽ 1477 പേർക്കും യുപിയിൽ 1184 പേർക്കും രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 552 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ ഇന്നലെ 247 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപന തോത് കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു

Share this story