രാജ്യത്ത് 24 മണിക്കൂറിനിടെ 1383 കൊവിഡ് രോഗികൾ, 50 മരണം; രോഗബാധിതരുടെ എണ്ണം 20,000ത്തിലേക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 1383 കൊവിഡ് രോഗികൾ, 50 മരണം; രോഗബാധിതരുടെ എണ്ണം 20,000ത്തിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 20,000ലേക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 19,984 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 640 പേർ ഇതിനോടകം രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1383 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 50 പേർ മരിക്കുകയും ചെയ്തു

ലോക്ക് ഡൗൺ തുടങ്ങുന്ന ഘട്ടത്തിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എഴുന്നൂറിൽ താഴെയായിരുന്നു. ലോക്ക് ഡൗൺ നിലവിലുണ്ടായിട്ടും ഒരു മാസത്തിനുള്ളിൽ 13,000ലേറെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3870 പേർ രോഗമുക്തരായി

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. 5218 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 251 പേർ മരിച്ചു. ഗുജറാത്തിൽ 2178 പേർക്ക് രോഗം സ്ഥിരീകരിച്ചു 90 പേർ മരിച്ചു. രാജസ്ഥാനിൽ 1659 പേർക്കും തമിഴ്‌നാട്ടിൽ 1596 പേർക്കും ഡൽഹിയിൽ 2156 പേർക്കും ഉത്തർപ്രദേശിൽ 1294 പേർക്കും പശ്ചിമബംഗാളിൽ 423 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചര ലക്ഷം കടന്നു. ഇതിനോടകം 1,77,459 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. യൂറോപ്പിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്.

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചര ലക്ഷം കടന്നു. ഇതിനോടകം 1,77,459 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. യൂറോപ്പിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്.

അമേരിക്കയിൽ മാത്രം 44845 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച അമേരിക്കയിൽ 2751 പേർ മരിച്ചു. എട്ട് ലക്ഷത്തിലധികം പേർക്ക് യുഎസിൽ രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ നാൽപ്പതിനായിരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

സ്‌പെയിനിൽ ചൊവ്വാഴ്ച 430 മരണങ്ങളും ഇറ്റലിയിൽ 534 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലെ ആകെ മരണസംഖ്യ 24648 ആയി ഉയർന്നു. സ്‌പെയിനിൽ ഇതുവരെ 21282 പേരാണ് മരിച്ചത്.

ലോകത്തെ കൊവിഡ് വിഴുങ്ങുമ്പോൾ രൂക്ഷഭക്ഷ്യ ക്ഷാമത്തിന് വരുംനാളുകളിൽ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറയിപ്പ് നൽകി. പട്ടിണിക്കാരുടെ എണ്ണം 250 ദശലക്ഷമായി ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടാൻ അടിയന്തര നടപടികൾ വേണമെന്നും ലോകരാഷ്ട്രങ്ങളോട് യു എൻ നിർദേശിച്ചു

Share this story