രാജ്യത്ത് കൊവിഡിൽ നഷ്ടപ്പെട്ടത് 775 ജീവനുകൾ; രോഗബാധിതരുടെ എണ്ണം 24,506

രാജ്യത്ത് കൊവിഡിൽ നഷ്ടപ്പെട്ടത് 775 ജീവനുകൾ; രോഗബാധിതരുടെ എണ്ണം 24,506

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. 24,506 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1429 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർ മരിച്ചു

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 6718 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,2189 പേർക്ക് ഇതിനോടകം പരിശോധന നടത്തി. സംസ്ഥാനത്ത് മരണസംഖ്യ 300 കടന്നു. ഇന്നലെ മാത്രം 18 പേർ മരിച്ചു. ഇതിൽ മുംബൈ നഗരത്തിലാണ് കൂടുതൽ രോഗികൾ

തമിഴ്‌നാട്ടിൽ 1755 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈ, കോയമ്പത്തൂർ, തെങ്കാശ്ശി ജില്ലകളിലാണ് രോഗബാധിതർ ഏറെയും. തെങ്കാശ്ശിയിൽ കേരളാ അതിർത്തിയായ പുളിയൻകുടി ഹോട്ട് സ്‌പോട്ടാണ്. ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുപ്പൂർ ജില്ലകളിൽ നാല് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വിൽപ്പനക്ക് അടക്കം വിലക്കേർപ്പെടുത്തി.

ഡൽഹിയിൽ 2514 പേർക്ക് രോഗം സ്ഥിരീകരിച്ചു. 53 പേർ മരിച്ചു. ഗുജറാത്തിൽ 2815 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15 പേരാണ് മരിച്ചത്. സംസ്ഥാനത്തെ രോഗികളിൽ 65 ശതമാനവും അഹമ്മദാബാദ് നഗരത്തിലാണ്.

Share this story