24 മണിക്കൂറിനിടെ രാജ്യത്ത് 1975 പേർക്ക് കൂടി കൊവിഡ് ബാധ; മരണസംഖ്യ 826 ആയി

24 മണിക്കൂറിനിടെ രാജ്യത്ത് 1975 പേർക്ക് കൂടി കൊവിഡ് ബാധ; മരണസംഖ്യ 826 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 47 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26,917 ആയി. ഇതിൽ 5914 പേർ രോഗമുക്തി നേടി. മരണസംഖ്യ 826 ആയി.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് മുന്നിൽ. സംസ്ഥാനത്ത് മാത്രം 323 പേർ ഇതിനോടകം മരിച്ചു. 7628 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 3071 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 133 പേർ മരിച്ചു

മധ്യപ്രദേശിൽ 2096 പേർക്ക് രോഗം സ്ഥിരീകരിച്ചു. 99 പേർ മരിച്ചു. ഡൽഹിയിൽ 2625 പേർക്ക് രോഗം സ്ഥിരീകരിച്ചു. 54 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ നഴ്‌സിംഗ് സ്റ്റാഫുകളാണ്.

കേരളത്തിൽ ഇന്ന് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. 468 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Share this story