ലോക്ക് ഡൗൺ ലംഘിച്ച് പോർഷെ എടുത്ത് നഗരം ചുറ്റാനിറങ്ങി; യുവാവിനെ ഏത്തമീടീപ്പിച്ച് പോലീസ്

ലോക്ക് ഡൗൺ ലംഘിച്ച് പോർഷെ എടുത്ത് നഗരം ചുറ്റാനിറങ്ങി; യുവാവിനെ ഏത്തമീടീപ്പിച്ച് പോലീസ്

മധ്യപ്രദേശിൽ ലോക്ക് ഡൗണിൽ ആഡംബര കാറുമായി നഗരത്തിൽ ചുറ്റാനിറങ്ങിയ യുവാവിനെ പിടികൂടി ഏത്തമിടീപ്പിച്ച് പോലീസ്. ഇൻഡോറിലാണ് സംഭവം. ആഡംബര കാറായ പോർഷെ എടുത്ത് കറങ്ങാനിറങ്ങിയ യുവാവിനെയാണ് പോലീസ് റോഡിലിറക്കി ഏത്തമീടീപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു

നഗരത്തിൽ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് മതിയായ രേഖകൾ പോലുമില്ലാതെ യുവാവ് പോർഷെയുടെ ടു സീറ്റർ കൺവേർട്ടബിൾ മോഡൽ കാറിൽ ചുറ്റാനിറങ്ങിയത്. സുരക്ഷക്കായി മാസ്‌ക് പോലും ഇയാൾ ധരിച്ചിട്ടില്ലായിരുന്നു.

ഇൻഡോറിലെ വ്യവസായിയായ ദീപക് ദർയാനിയുടെ മകനാണ് യുവാവ് എന്നാണ് റിപ്പോർട്ടുകൾ. മതിയായ രേഖകൾ ഇല്ലാത്തതിനാൽ പോലീസ് യുവാവിനെ ഏത്തമിടീപ്പിക്കുകയായിരുന്നു. പോലീസിന്റെ നടപടിക്കെതിരെ യുവാവിന്റെ ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.

Share this story