കൊവിഡ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു

കൊവിഡ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദ്ദീൻ ഷൈഖ് മരിച്ചു. 68 വയസ്സായിരുന്നു. ഏപ്രിൽ 15നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ എസ് വി പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

അഹമ്മദാബാദ് നഗരസഭാംഗം കൂടിയാണ് ബദറുദ്ദീൻ ഷൈഖ്. അഹമ്മദാബാദിലെ പാവങ്ങളെ സഹായിക്കുന്നതിനിടെയാണ് കൊവിഡ് ബാധിതനായതെന്നും കൊവിഡിനെതിരെ പോരാടിയ യഥാർഥ പോരാളിയാണെന്നും കോൺഗ്രസ് വക്താവ് ശക്തി സിംഗ് ഗോഹിൽ പറഞ്ഞു

സംസ്ഥാനത്ത് ഇതിനോടകം 151 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വൈറസിന്റെ എൽ ടൈപ്പ് വകഭേദമാണ് ഗുജറാത്തിൽ പടരുന്നത് എന്നാണ് ആശങ്ക. വുഹാനിൽ ആയിരങ്ങളുടെ ജീവനെടുത്ത വൈറസാണ് എൽ ടൈപ്പ് കൊവിഡ് വൈറസ്‌

Share this story