കൊവിഡ് വ്യാപനത്തിൽ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല; അക്രമികളിൽ നിന്ന് അകലം പാലിക്കണമെന്നും മോഹൻ ഭാഗവത്

കൊവിഡ് വ്യാപനത്തിൽ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല; അക്രമികളിൽ നിന്ന് അകലം പാലിക്കണമെന്നും മോഹൻ ഭാഗവത്

രാജ്യത്ത് കൊവിഡ് പടരുന്നതിൽ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. കുറച്ചുപേർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരു സമുദായത്തെ കുറ്റപ്പെടുത്തരുത്. ഒരു തരത്തിലുമുള്ള വിവേചനവും കാണിക്കാതെ കൊവിഡ് ബാധിച്ചവരെ സഹായിക്കണം. 130 കോടി ഇന്ത്യക്കാരും ഒരു കുടുംബവമാണ് നമ്മളെല്ലാം ഒന്നാണ്

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തെ പരാമർശിക്കാതെ ആയിരുന്നു മോഹൻ ഭാഗവതിന്റെ വാക്കുകൾ. കുറച്ചാളുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ആ തെറ്റുകൾക്ക് ഒരു സമുദായത്തെ പഴി പറയുന്നത് ശരിയല്ല. പക്വതയുള്ളവർ മുന്നോട്ടുവന്ന് ആളുകളിലെ മുൻവിധി മാറ്റിയെടുക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു

മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്ന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം നിർഭാഗ്യകരമായി പോയെന്നും ആർ എസ് എസ് മേധാവി പറഞ്ഞു. പ്രദേശവാസികൾ ഒരിക്കലും നിയമം കയ്യിലെടുക്കരുതായിരുന്നു. തെറ്റുകാരല്ലാത്തവരെ കൊല്ലുന്നത് ശരിയാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. പോലീസ് എന്തെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു

അക്രമത്തിന് പ്രേരിപ്പിക്കുന്ന ആളുകളിൽ നിന്ന് അകലം പാലിക്കണം. സമൂഹത്തെ വിഘടിപ്പിച്ച് അക്രമം അഴിച്ചു വിടുന്നതാണ് ഇത്തരക്കാരുടെ തന്ത്രമെന്നും മോഹൻ ഭാഗവത് പറഞ്ഞു

Share this story