ഇന്ത്യയിൽ കൊവിഡ് മരണം 1000 കടന്നു; 24 മണിക്കൂറിനിടെ 1897 പേർക്ക് കൂടി രോഗബാധ

ഇന്ത്യയിൽ കൊവിഡ് മരണം 1000 കടന്നു; 24 മണിക്കൂറിനിടെ 1897 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,332 ആയി. 24 മണിക്കൂറിനിടെ 1897 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 73 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1007 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

7696 പേർക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 827 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്

മഹാരാഷ്ട്രയിൽ 9318 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 3744 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 400 പേരും ഗുജറാത്തിൽ 181 പേരും മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയിലേറെയും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്

ഉത്തർപ്രദേശിൽ 2053 പേർക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ 2387 പേർക്കാണ് രോഗബാധയുണ്ടായത്. 120 പേർ മധ്യപ്രദേശിൽ മരിച്ചു. രാജസ്ഥാനിൽ 2364 പേർക്കും ആന്ധ്രയിൽ 1259 പേർക്കും രോഗബാധയുണ്ടായി.

Share this story