ചിക്കന്റെ വിലയെ ചൊല്ലിയുള്ള തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ചിക്കന്റെ വിലയെ ചൊല്ലിയുള്ള തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ചിക്കന്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൽഹി ജഹാംഗീർപുരിയിലാണ് സംഭവം. 35കാരൻ ഷിറാസാണ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ സ്വദേശിയാണ് ഇയാൾ. മീൻ കച്ചവടക്കാരനായിരുന്ന ഷിറാസ് ലോക്ക് ഡൗൺ ആരംഭിച്ച ശേഷമാണ് ചിക്കൽ വിൽപ്പന തുടങ്ങിയത്.

ഷാ ആലം എന്നയാളാണ് ഷിറാസിനെ കൊലപ്പെടുത്തിയത്. ചിക്കന്റെ വില ചോദിക്കുകയും മറ്റിടങ്ങളിൽ നിന്ന് വില കൂട്ടിയാണ് ഷിറാസ് വിൽപ്പന നടത്തുന്നതെന്നും ഇയാൾ ആരോപിച്ചു. ഇതേ തുടർന്ന് തർക്കം ഉടലെടുക്കുകയും ചെയ്തു. സ്ഥലത്ത് നിന്ന് മടങ്ങിയ ഷാ ആലം കുറച്ചു നേരത്തിന് ശേഷം തന്റെ മൂന്ന് സഹോദരങ്ങളെ കൂട്ടി വരികയും ഷിറാസിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു

പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും ഷിറാസ് മരിച്ചിരുന്നു. ഷാ ആലത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഇയാളുടെ സഹോദരങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു

Share this story