ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; സിആർപിഎഫ് ആസ്ഥാനം സീൽ ചെയ്തു

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; സിആർപിഎഫ് ആസ്ഥാനം സീൽ ചെയ്തു

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സി ആർ പി എഫ് ആസ്ഥാനം അടച്ചു. ക്യാമ്പിലെ ഉന്നതോദ്യോഗസ്ഥന്റെ പേഴ്‌സണൽ സെക്രട്ടറിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌പെഷ്യൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പി എസിനാണ് രോഗം ബാധിച്ചത്. ഇതേ തുടർന്ന് കെട്ടിടം സീൽ ചെയ്തതായി സി ആർ പി എഫ് അറിയിക്കുകയായിരുന്നു. ഞായറാഴ്ച മുതൽ കെട്ടിടത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചു

കിഴക്കൻ ഡൽഹിയിലെ സി ആർ പി എഫ് ക്യാമ്പിൽ 122 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അസം സ്വദേശിയായ ജവാൻ കൊവിഡ് ബാധിച്ച് ഇവിടെ മരിക്കുകയും ചെയ്തു. ആയിരത്തിലേറെ അംഗങ്ങളുള്ള ക്യാമ്പിൽ ഒമ്പത് പേർ്കകാണ് ആദ്യം രോഗം ബാധിച്ചത്. പിന്നീടാണ് ഇതുയർന്ന് 122ലേക്ക് എത്തിയത്.

രോഗബാധിതരിൽ മൂന്ന് പേർ മലയാളികളാണ്. ഇവരെല്ലാം നിലവിൽ മണ്ടോലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 100 പേരുടെ പരിശോധനാ ഫലം കൂടി ഇനി വരാനുണ്ട്.

Share this story