ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഡോക്ടറും ഭാര്യയും മരിച്ചു. റിപ്പോണ്‍ മാലിക്, ഇദ്ദേഹത്തിന്റെ ഭാര്യ എന്നിവരാണ് മരിച്ചത്. ജഹാംഗീര്‍പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തുകയായിരുന്നു മാലിക്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. 5532 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. രാജ്യത്ത് ഇതിനോടകം അരലക്ഷത്തിലേറെ പേര്‍ക്കാണ കൊവിഡ് ബാധിച്ചത്.

രോഗബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിരിക്കുന്നത്.

Share this story