കൊവിഡ് രോഗികൾക്കൊപ്പം പൊതിഞ്ഞുവെച്ച മൃതദേഹങ്ങളും; മുംബൈ ആശുപത്രിയിൽ നിന്ന് ഞെട്ടിക്കുന്ന കാഴ്ച

കൊവിഡ് രോഗികൾക്കൊപ്പം പൊതിഞ്ഞുവെച്ച മൃതദേഹങ്ങളും; മുംബൈ ആശുപത്രിയിൽ നിന്ന് ഞെട്ടിക്കുന്ന കാഴ്ച

മുംബൈ സിയോൺ ആശുപത്രിയിൽ കൊവിഡ് രോഗികൾ കഴിയുന്നത് മൃതദേഹങ്ങൾക്കൊപ്പം മഹാരാഷ്ട്ര ബിജെപി എംഎൽഎ നിതേഷ് എൻ റാണ പങ്കുവെച്ച വീഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്.

കൊവിഡ് രോഗികളുടെ വാർഡിൽ അര ഡസനോളം മൃതദേഹങ്ങളാണ് കിടക്കയിൽ പൊതിഞ്ഞുവെച്ച നിലയിൽ കാണുന്നത്. കറുത്ത പ്ലാസ്റ്റിക് ബാഗിലാണ് മൃതദേഹങ്ങൾ പൊതിഞ്ഞു വെച്ചിരിക്കുന്നത്.

തുണി, പുതപ്പ് എന്നിവ ഉപയോഗിച്ചും ഇത് മറച്ചിട്ടുണ്ട്. തൊട്ടടുത്ത കിടക്കകളിൽ രോഗികളുമുണ്ട്. ഇതുകൂടാതെ വാർഡിലൂടെ സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ഒരു യുവതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്ത് രീതിയിലുള്ള ഭരണകൂടമാണിത്. വളരെ നാണക്കേട് എന്ന കുറിപ്പോടെയാണ് റാണെ വീഡിയോ ട്വീറ്റ് ചെയ്തത്.

Share this story