750 കിലോമീറ്റർ സൈക്കിളിൽ യാത്ര തിരിച്ച ദമ്പതികൾ റോഡപകടത്തിൽ മരിച്ചു; കുട്ടികൾ രക്ഷപ്പെട്ടു

750 കിലോമീറ്റർ സൈക്കിളിൽ യാത്ര തിരിച്ച ദമ്പതികൾ റോഡപകടത്തിൽ മരിച്ചു; കുട്ടികൾ രക്ഷപ്പെട്ടു

ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്ന് ഛത്തിസ്ഗഢിലെ സ്വന്തം ഗ്രാമത്തിലേക്ക് 750 കിലോമീറ്റർ ദൂരം സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ റോഡപകടത്തിൽ മരിച്ചു. ഇവരുടെ മൂന്നും ഒന്നും വയസ്സുള്ള കുട്ടികൾ രക്ഷപ്പെട്ടു. കൃഷ്ണസാഹു, പ്രമീള സാഹു എന്നിവരാണ് മരിച്ചത്.

ഛത്തിസ്ഗഢിലെ ബെമെത്രയിലേക്കാണ് കുടുംബം സൈക്കിളിൽ യാത്ര തിരിച്ചത്. ഏതാണ്ട് 25 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴായിരുന്നു അപകടം. പുലർച്ചെ രണ്ടരയോടെ സൈക്കിളിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല

പ്രമീള സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃഷ്ണസാഹുവിനെ പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കൃഷ്ണസാഹുവിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി.

Share this story