24 മണിക്കൂറിനിടെ 3277 രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63,000ത്തിലേക്ക്

24 മണിക്കൂറിനിടെ 3277 രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63,000ത്തിലേക്ക്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3000ത്തിലധികം രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3277 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 62,939 ആയി ഉയർന്നു. 128 പേർ 24 മണിക്കൂറിനിടെ മരിച്ചു. ആകെ മരണസംഖ്യ 2109 ആയി ഉയർന്നു. 41,472 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 19375 പേർ രോഗവിമുക്തരായി.

മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 20,228 ആയി. 779 പേർ സംസ്ഥാനത്ത് മരിച്ചു. ഗുജറാത്തിൽ 7796 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 472 പേർ മരിച്ചു. ഡൽഹിയിൽ 6542 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 6535 പേർക്കും രാജസ്ഥാനിൽ 3708 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

Share this story