മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചർച്ച നടത്തും; ലോക്ക് ഡൗണിൽ തീരുമാനമുണ്ടാകും

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചർച്ച നടത്തും; ലോക്ക് ഡൗണിൽ തീരുമാനമുണ്ടാകും

പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരുടെ മടക്കയാത്രകളെ കുറിച്ചും പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ചുമായിരിക്കും ചർച്ചയെനന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം യോഗത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് വന്നട്ടില്ല. കൊവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാല് തവണ ചർച്ച നടത്തിയിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതും ഹോട്ട് സ്‌പോട്ടുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതും ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗൺ മേയ് 17നാണ് അവസാനിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടർന്നു കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്കാകും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വഴിവെക്കുക. മേയ് 17ന് ശേഷം തുറക്കേണ്ട മേഖലകൾ സംബന്ധിച്ച് ധാരണയുണ്ടാക്കാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ഇന്നലെ രണ്ട് സുപ്രധാന യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു

Share this story