നിങ്ങളുടെ ടിക്കറ്റിന് പണം നൽകിയത് സോണിയാ ഗാന്ധി; പഞ്ചാബിൽ കുടിയേറ്റ തൊഴിലാളികളോട് കോൺഗ്രസ് എംഎൽഎ

നിങ്ങളുടെ ടിക്കറ്റിന് പണം നൽകിയത് സോണിയാ ഗാന്ധി; പഞ്ചാബിൽ കുടിയേറ്റ തൊഴിലാളികളോട് കോൺഗ്രസ് എംഎൽഎ

പഞ്ചാബിൽ നിന്ന് ബീഹാറിലെ മുസഫർപൂരിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രെയിനിൽ ലഘുലേഖ വിതരണം നടത്തി കോൺഗ്രസ്. നിങ്ങലുടെ ടിക്കറ്റിന് പണം നൽകിയത് സോണിയ ഗാന്ധിയാണ് എന്നെഴുതിയ ലഘുലേഖയാണ് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്തത്.

ഭട്ടിന്ദ സ്റ്റേഷനിൽ കോൺഗ്രസ് എംഎൽഎ അമരീന്ദർ രാജാ വാറിംഗും സംഘവുമാണ് ലഘുലേഖ തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ആവശ്യമുള്ള എല്ലാ തൊഴിലാളികളെയും കുടിയേറ്റക്കാരെയും സഹായിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ കുറിച്ച് ദീർഘമായ പ്രസംഗവും അമരീന്ദർ രാജാ വാറിംഗ് ട്രെയിൻ പുറപ്പെടുന്നതിന് മുമ്പായി റെയിൽവേ സ്റ്റേഷനിൽ നടത്തി.

നിങ്ങളുടെ ടിക്കറ്റിന്റെ പൈസ നൽകിയത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണ്. കോൺഗ്രസ് പാർട്ടിയും പഞ്ചാബ് മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമാണ് നിങ്ങളെ നാട്ടിലേക്ക് അയക്കുന്നത്. എല്ലാം ലഘുലേഖയിൽ എഴുതിയിട്ടുണ്ട്. നാട്ടിലെത്തി വിവരം എല്ലാവരോടും പങ്കുവെക്കണമെന്നും എംഎൽഎ പ്രസംഗിച്ചു

Share this story