ആവശ്യമെങ്കിൽ ദിനംപ്രതി 300 ട്രെയിനുകൾ വരെ സർവീസ് നടത്താമെന്ന് റെയിൽവേ; എല്ലാ ബർത്തുകളിലും യാത്ര അനുവദിക്കും

ആവശ്യമെങ്കിൽ ദിനംപ്രതി 300 ട്രെയിനുകൾ വരെ സർവീസ് നടത്താമെന്ന് റെയിൽവേ; എല്ലാ ബർത്തുകളിലും യാത്ര അനുവദിക്കും

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സ്വദേശങ്ങളിൽ എത്തിക്കാനുള്ള ട്രെയിനുകളിൽ പൂർണ തോതിൽ ആളുകളെ കയറ്റുമെന്ന് റെയിൽവേ. നോൺ സ്‌റ്റോപ്പ് സർവീസ് ആണെങ്കിലും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മൂന്ന് സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചു

വരും ദിവസങ്ങളിൽ പരമാവധി യാത്രക്കാരെ സ്വദേശങ്ങളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ആവശ്യമെങ്കിൽ ദിനം പ്രതി 300 ട്രെയിനുകൾ വരെ സർവീസ് നടത്താൻ സാധിക്കുമെന്നും റെയിൽവേ അറിയിച്ചു. ട്രെയിനിലെ സ്ലീപ്പർ ബർത്തുകളുടെ എണ്ണത്തിന് തുല്യമായ എണ്ണം യാത്രക്കാരെ അനുവദിക്കും.

സ്‌പെഷ്യൽ തീവണ്ടികളിൽ 24 കോച്ചുകളാണ് ഉണ്ടാകുക. ഓരോ കോച്ചിലും 72 യാത്രക്കാരെ വീതം അനുവദിക്കും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നിലവിൽ 54 യാത്രക്കാരെ മാത്രമാണ് ഒരു കോച്ചിൽ അനുവദിക്കുന്നത്. ഇനി മുതൽ മിഡിൽ ബർത്തുകളിലും യാത്രക്കാരെ അനുവദിക്കും.

മെയ് ഒന്ന് മുതൽ അഞ്ച് ലക്ഷത്തോളം പേരെ വിവിധയിടങ്ങളിൽ എത്തിച്ചതായി റെയിൽവേ അറിയിച്ചു.

Share this story