പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് നീട്ടുമോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും.

 

ലോക്ക്ഡൗൺ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം ഉയർന്നുവന്നത്. ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇന്ന് പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇനിയും നീട്ടിയേക്കുമെന്നാണ് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. കൊവിഡിന്റെ തീവ്രതയും വ്യാപനവും കണക്കിലെടുത്ത് സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യവും സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ 15 നുള്ളിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ വിഡിയോ കോൺഫറൻസിംഗിനിടെ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

Share this story