20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.

ഇന്ത്യൻ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പേരിൽ ഇത് പ്രവർത്തികമാക്കും. രാജ്യത്തെ സമസ്ത മേഖലകളെയും ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. ഭൂമി, തൊഴിൽ, പണവിനിമയം, നിയമം എന്നിവയെല്ലാം ലളിതമാക്കുന്നതാണ് പാക്കേജ്. ഇതിന്റെ വിശദാംശങ്ങൾ നാളെ ധനമന്ത്രി നിർമല സീതാരാമൻ അറിയിക്കും

രാജ്യം നാല് മാസമായി കൊവിഡിനെതിരെ പോരാടുകയാണ്. ഒരൊറ്റ വൈറസ് ലോകത്തെ തകിടം മറിച്ചു. നമ്മൾ പോരാട്ടം തുടരും. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. നിരവധി ജീവിതങ്ങൾ വഴിമുട്ടി. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പക്ഷേ ക്ഷീണിക്കരുത്, തോൽക്കരുത്. ധൈര്യത്തോടെ എല്ലാ ചട്ടങ്ങളും പാലിച്ച് രക്ഷപ്പെടണമെന്നും മോദി പറഞ്ഞു

Share this story