കർഷകർക്കായി 11 ഉത്തേജന പദ്ധതികൾ; ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ്

കർഷകർക്കായി 11 ഉത്തേജന പദ്ധതികൾ; ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ്

സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ കൃഷിക്കും അനുബന്ധ മേഖലക്കുമുള്ള പദ്ധതികളുമായി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ കർഷകർക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ സമയത്ത് താങ്ങുവിലയുടെ അടിസ്ഥാനത്തിൽ 74,300 കോടി രൂപയിലധികം നൽകി ഉത്പന്നങ്ങൾ വാങ്ങി. പിഎം കിസാൻ ഫണ്ടിലൂടെ 18,700 കോടി രൂപയും പിഎം ഫസൽ ബീമ യോജനപ്രകാരം 64,000 കോടി രൂപയും കൈമാറി.

ലോക്ക് ഡൗൺ കാലയളവിൽ പാലിന്റെ ആവശ്യകതയിൽ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റർ പാൽ സഹകരണ സംഘങ്ങൾ വഴി സംഭരിച്ചപ്പോൾ പ്രതിദിനം 360 ലക്ഷം ലിറ്റർ പാലാണ് വിറ്റത്. 4100 കോടി രൂപ നൽകി അധികം വന്ന 111 കോടി ലിറ്റർ പാൽ സംഭരിച്ചു.

അസംഘടിത മേഖലയിലെ മൈക്രോ ഫുഡ് എന്റർപ്രൈസസിന് വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും. എഫ് എസ് എസ് എഐയുടെ അംഗികാരം ലഭിക്കുന്നതിനും ബ്രാൻഡിങ്ങിനും വിൽപ്പനക്കും എംഎഫ്ഇകൾക്ക് സാങ്കേതിക നിലവാരം ഉയർത്തുന്നതിനായാണ് പദ്ധതി. സമുദ്ര ഉൾനാടൻ മത്സ്യബന്ധന വികസനത്തിന് 20,000 കോടിയുടെ പദ്ധതി. ഇതിൽ 11000 കോടി സമുദ്ര ഉൾനാടൻ മത്സ്യബന്ധന മേഖലക്കും അക്വാ കൾച്ചറിനുമാണ്. 9000 കോടി ഹാർബറുകളുടെയും ശീതികരണ ശൃംഖലയുടെയും മാർക്കറ്റുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ്

മൃഗങ്ങളിലെ കുളമ്പുരോഗം, ബാക്ടീരിയ ജന്യയോഗം എന്നിവ നിർമാർജനം ചെയ്യുന്നതിന് 1343 കോടിയുടെ നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പദ്ധതി. മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട്.

Share this story