സിപിഎം മുതിർന്ന നേതാവ് കെ വരദരാജൻ അന്തരിച്ചു

സിപിഎം മുതിർന്ന നേതാവ് കെ വരദരാജൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായ കെ വരദരാജൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ സ്വദേശമായ തിരുച്ചിറപ്പള്ളിയിൽ നടക്കും.

സിവിൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ കെ വരദരാജൻ സിപിഎമ്മിലെത്തുന്നത് 1968ലാണ്. 1974ൽ അദ്ദേഹം സിപിഎം തിരുച്ചിറപ്പള്ളി ജില്ലാ കിസാൻ സഭാ സെക്രട്ടറിയായും 1986ൽ തമിഴ്‌നാട് കിസാൻ സഭ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1998ൽ ഓൾ ഇന്ത്യ കിസാൻ സബാ ജനറൽ സെക്രട്ടറിയായി. ഇതേ വർഷം തന്നെ സിപിഎം കേന്ദ്രകമ്മിറ്റിയിൽ അംഗമായി. 2005ൽ സിപിഎം പോളിറ്റ് ബ്യൂറോയിലെത്തി. അടിയന്തരാവസ്ഥക്കെതിരെ ശക്തമായി സമരം നയിച്ച നേതാവായിരുന്നു വരദരാജൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Share this story