ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗരേഖ കേന്ദ്രം പുതുക്കി; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട

ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗരേഖ കേന്ദ്രം പുതുക്കി; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട

ലോക്ക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽവേ മന്ത്രാലയമാണ് ഇനി മുതൽ ട്രെയിനുകൾ അനുവദിക്കുക

ട്രെയിൻ അനുവദിക്കാൻ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുൻനിർദേശം പുതിയ മാർഗരേഖയിൽ നിന്നൊഴിവാക്കി. ഇതോടെ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ തന്നെ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാം.

യാത്രക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണം. കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാനും തിരിച്ചയക്കാനുമുള്ള സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഒരുക്കണം.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ യാത്രാനുമതിയുണ്ടാകൂ. യാത്രക്കാർ സാമൂഹിക അകലം പാലിക്കണം. ടിക്കറ്റ് ബുക്കിംഗ്, തീവണ്ടിയുടെ സമയക്രമം എന്നിവ റെയിൽവേ തീരുമാനിക്കും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ട്രെയിന്റെ സ്റ്റോപ്പ്, എത്തിച്ചേരേണ്ട സ്ഥലം എന്നിവ റെയിൽവേ തീരുമാനിക്കും.

Share this story