കൂടുതൽ ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കും; റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബുക്കിംഗ് പുനരാരംഭിക്കും

കൂടുതൽ ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കും; റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബുക്കിംഗ് പുനരാരംഭിക്കും

കൂടുതൽ ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. റെയിൽവേ സ്‌റ്റേഷനുകളിൽ കടകളും അനുവദിക്കും. ആഴ്ചകൾ നീണ്ട ലോക്ക് ഡൗണിന് ശേഷം രാജ്യം സാധാറണ നിലയിലേക്ക് എത്തേണ്ട സമയമായി. റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നുള്ള ബുക്കിംഗ് പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു

1.7 ലക്ഷം കേന്ദ്രങ്ങളിൽ നിന്ന് വെള്ളിയാഴ്ച മുതൽ ബുക്കിംഗ് ആരംഭിക്കും. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും സുരക്ഷാ മുൻനിർത്തിയും ടിക്കറ്റ് ബുക്കിംഗ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതിന് പഠനങ്ങൾ നടത്തിവരികയാണ്.

കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് അയക്കുന്നതിന് തീവണ്ടികൾ ലഭ്യമാക്കാൻ ചില സംസ്ഥാനങ്ങൾ സഹകരിക്കുന്നില്ല. പശ്ചിമ ബംഗാൾ സ്വദേശികളായ 40 ലക്ഷം പേർ വിവിധ സംസ്ഥാനങ്ങളിലായുണ്ട്. എന്നാൽ ഇതുവരെ 27 ട്രെയിനുകൾ മാത്രമാണ് ബംഗാളിലേക്ക് സർവീസ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അടുത്ത മാസം മുതൽ സാധാരണ നിലയിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. നിലവിൽ മാസ്‌ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടാണ് യാത്ര അനുവദിക്കുന്നത്.

Share this story