രാജ്യത്ത് ജൂൺ 1 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ 200 ട്രെയിനുകൾ, പട്ടിക പുറത്തുവിട്ടു

രാജ്യത്ത് ജൂൺ 1 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ 200 ട്രെയിനുകൾ, പട്ടിക പുറത്തുവിട്ടു

ജൂൺ 1 മുതൽ രാജ്യത്ത് ട്രെയിൻ സർവീസ് ഭാഗികമായി പുനരാരംഭിക്കും. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടു

ഇന്ന് മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകളും ഈ മാസം 25 മുതൽ ആരംഭിക്കും. എല്ലാ വിമാനത്താവളങ്ങളും സർവീസ് ആരംഭിക്കുന്നതിനായി സജ്ജമായിട്ടുണ്ട്. 35 ശതമാനം സർവീസുകളാണ് ആദ്യ ഘട്ടത്തിലുണ്ടാകുക.

Share this story